മറ്റത്തൂരിലെ കൂറുമാറ്റം: 10 ദിവസത്തിനുള്ളിൽ അയോഗ്യതാ നടപടികൾ ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ്
Dec 29, 2025, 14:59 IST
തൃശ്ശൂർ മറ്റത്തൂരിലെ കൂറുമാറ്റത്തിൽ നടപടിയെടുക്കാൻ കോൺഗ്രസ്. പത്ത് ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അറിയിച്ചു. 10 ദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണ്. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണം
ഇരുവരും രാജിവെച്ചാൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ എടുത്ത നടപടി ഡിസിസി പുനഃപരിശോധിക്കും. രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി കോൺഗ്രസ് ആരംഭിക്കും. അതേസമയം പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്ത കോൺഗ്രസ് അംഗത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
മറ്റത്തൂരിലെ കൂറുമാറ്റത്തിൽ ഡിസിസിയെ പഴിക്കുകയാണ് കൂറുമാറിയവർ. കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താൻ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് ഇവരുടെ വാദം
