മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ബസിലെ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു

arya

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസ് കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് ചോദ്യം ചെയ്യൽ. കേസിൽ നിർണായക തെളിവാണ് മെമ്മറി കാർഡ്

മേയർക്കും എംഎൽഎ സച്ചിൻ ദേവിനുമെതിരെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങളാണുള്ളത്. തമ്പാനൂർ പോലീസാണ് കണ്ടക്ടർ പ്രമോദിനെ ചോദ്യം ചെയ്യുന്നത്. സംഭവദിവസം യദു ഓടിച്ചിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറായിരുന്നു സുബിൻ

തർക്കത്തിന്റെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടാകും. ഇതടങ്ങിയ മെമ്മറി കാർഡാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.
 

Share this story