എം ബി മുരളീധരൻ ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിനാണ് പോയത്; വിവാദത്തിൽ പ്രതികരിച്ച് ഇ പി

ep

ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തെറ്റിദ്ധാരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമായാണ് അത് വിവാദമാക്കിയത്. ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെ കാണാനാണ് കൊച്ചിയിൽ പോയത്. 

മടങ്ങി വരുന്നതിനിടെ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ എംബി മുരളിധരൻ, അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതിൽ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാൾ അണിയിച്ച് ആദരിച്ചു. നന്ദകുമാറിന്റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമല്ല ആദരിച്ചത്. ഇതിനെ മനപ്പൂർവം വിവാദമാക്കുകയാണെന്നും ഇപി പറഞ്ഞു

അതേസമയം ജയരാജനെ താൻ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കൊച്ചിയിൽ മറ്റൊരു പരിപാടിക്കെത്തിയപ്പോഴാണ് അദ്ദേഹം ക്ഷേത്രത്തിൽ വന്നതെന്നും നന്ദകുമാർ പറഞ്ഞു. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.
 

Share this story