തനിക്കെതിരായ വഞ്ചനാക്കേസുകൾ റദ്ദാക്കണം; ഹർജിയുമായി ലീഗ് എംഎൽഎ എംസി കമറുദ്ദീൻ ഹൈക്കോടതിയിൽ
Oct 16, 2020, 15:49 IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എംസി കമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലീഗ് നേതാവ് കോടതിയെ സമീപിച്ചത്.
നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും സിവിൽ കേസാണെന്നും കമറുദ്ദീൻ ഹൈക്കോടതിയെ അറിയിച്ചു. പോലീസിന്റെ നടപടി രാഷ്ട്രീയപ്രേരിതമെന്നും കമറുദ്ദീൻ പറഞ്ഞു
ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും. 86 കേസുകളാണ് എം സി കമറുദ്ദീന് മേലുള്ളത്.