കോഴിക്കോട് എംഡിഎംഎ കേസ്; രണ്ട് അധ്യാപികമാരെ കൂടി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

അധ്യാപികമാർ

കോഴിക്കോട് വടകരയിൽ അധ്യാപകർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് അധ്യാപികമാരെ കൂടി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം. അധ്യാപികമാരായ കാവ്യ, നീഷ്മ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി വടകര എൻഡിപിഎസ് കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകും.

കേസിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും.നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ മരുതോങ്കര സ്വദേശിനിയും പേരാമ്പ്ര ബിആർസി മുൻ സ്പെഷ്യലിസ്റ്റ് അധ്യാപികയുമായ കീർത്തനയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.

കീർത്തന നൽകിയ മൊഴിയും കാവ്യയുടെയും നീഷ്മയുടെയും മൊഴികളും പരിശോധിക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന കാവ്യ, നീഷ്മ, ജിജിൽ, സഫ്വാൻ എന്നിവർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

Tags

Share this story