ബംഗളൂരുവിൽ നിന്ന് ബസിൽ എംഡിഎംഎ കടത്ത്; മൂന്ന് യുവാക്കൾ പാലായിൽ പിടിയിൽ

arrest

ബംഗളൂരുവിൽ നിന്നും സ്വകാര്യ ബസിൽ എംഡിഎംഎയുമായി എത്തിയ മൂന്നു യുവാക്കൾ പിടിയിൽ. പാലായിൽ എക്സൈസ് സ്‌പെഷൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും 77 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.

എരുമേലി സ്വദേശികളായ അഷ്‌കർ അഷ്‌റഫ് (25), എൻ.എൻ. അൻവർഷാ (22), അഫ്‌സൽ അലിയാർ (21) തുഎന്നിവരെയാണ് കോട്ടയം എക്സൈസ് സ്‌പെഷൽ സ്‌ക്വാഡ് സി.ഐ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ വിൽപന നടത്താനാണ് മയക്കുമരുന്ന് എത്തിച്ചത്.

Share this story