കൊച്ചിയിൽ മസാജ് പാർലറിന്‍റെ മറവിൽ എംഡിഎംഎ വിൽപ്പന; സഹോദരങ്ങളടക്കം 3 പേർ പിടിയിൽ

Local

കൊച്ചി: മസാജ് പാർലറിൽ എത്തുന്നവർക്ക് എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടു എക്സൈസ്. കണ്ണൂർ തളിപ്പറമ്പ് ചേപ്പറപ്പടവ് പള്ളിനട വീട്ടിൽ അഷ്റഫ് (34), സഹോദരൻ അബൂബക്കർ, പറവൂർ വള്ളുവള്ളി മാറ്റത്തിൽ വീട്ടിൽ സിറാജുദീൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിനു സമീപത്തെ ആയുർവേദ മസാജ് പാർലറിൽ എത്തുന്നവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നവർ ഇവരായിരുന്നു. മസാജ് പാർലറിനു സമീപം 43 ഗ്രാം എംഡിഎംഎയുമായി വ്യാഴ്യാഴ്ച രാത്രിയാണ് അഷ്റഫ് എക്സൈസിന്‍റെ പിടിയിലാകുന്നത്. ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്. സിഗററ്റ് പാക്കറ്റുകളിലാക്കി അഞ്ചു ഗ്രാം, രണ്ടു ഗ്രാം എന്ന അളവിലാണ് ആവശ്യക്കാർക്ക് എംഡിഎംഎ നൽകിയിരുന്നത്.

Share this story