ഏഷ്യാനെറ്റിനെതിരായ എസ് എഫ് ഐ പ്രതിഷേധം എന്തിന് വേണ്ടിയെന്നത് മാധ്യമങ്ങൾ മറച്ചുവെച്ചു: എം വി ഗോവിന്ദൻ

govindan

വ്യാജവാർത്ത ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം വളരെ ഗൗരവമുള്ളതാണ്. അത് പൊതുസമൂഹം വേണ്ടത്ര ഗൗരവത്തിൽ ചർച്ച ചെയ്തില്ല. എസ് എഫ് ഐ എന്തിന് വേണ്ടിയാണ് പ്രതിഷേധിച്ചതെന്ന കാര്യം എല്ലാ മാധ്യമങ്ങളും മറച്ചുവെച്ചെന്നും എം വി ഗോവിന്ദൻ പറഞ്ഞു

രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ വലിയ അക്രമമാണ് നടക്കുന്നത്. ആ ഘട്ടത്തിൽ എങ്ങനെയാണ് ആർ എസ് എസ് കേരളത്തിലെ ക്രിസ്ത്യാനികളെ കൂട്ടുപിടിക്കുകയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. സുരേഷ് ഗോപി തൃശ്ശൂർ മാസത്തിൽ നാല് തവണയല്ല, 365 ദിവസം നിന്നാലും ജയിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 

Share this story