മെഡിക്കൽ കോളജ് പീഡനം: മൊഴി മാറ്റാൻ പ്രേരിപ്പിച്ച താത്കാലിക ജീവനക്കാരിക്കെതിരെ കേസെടുക്കും

medical college

കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതിയെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചതിന് പിരിച്ചുവിട്ട താത്കാലിക ജീവനക്കാരി ദീപക്കെതിരെ പോലീസ് ഇന്ന് കേസെടുത്തേക്കും. സസ്‌പെൻഡ് ചെയ്യപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ച് പേർക്കെതിരെ കഴിഞ്ഞ ദിവസം തന്നെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, മൊഴി മാറ്റാൻ പ്രേരിപ്പിച്ചു എന്നിവയാണ് കുറ്റങ്ങൾ. പീഡനക്കേസിൽ അറസ്റ്റിലായ പ്രതി വടകര സ്വദേശി കെ ശശീന്ദ്രൻ റിമാൻഡിലാണ്. ശശീന്ദ്രന് വേണ്ടിയാണ് ആശുപത്രി ജീവനക്കാർ അതിജീവിതയെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചത്.
 

Share this story