വിഴിഞ്ഞത്ത് ടിപ്പറിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് പരുക്കേറ്റ മെഡിക്കൽ വിദ്യാർഥി മരിച്ചു

ananthu

വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ മെഡിക്കൽ വിദ്യാർഥി മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ്(24) മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്നു

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. തുറമുഖത്തിന് സമീപം മുക്കോല ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് കല്ല് തെറിച്ചുവീഴുകയായിരുന്നു

നിയന്ത്രണം വിട്ട സ്‌കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചുമറിഞ്ഞു. കല്ല് അനന്തുവിന്റെ ദേഹത്ത് വീഴുകയും ചെയ്തു. അപകടത്തിന് പിന്നാലെ വിവിധ രാഷ്ട്രീയപാർട്ടികൾ തുറമുഖ കവാടത്ത് പ്രതിഷേധിക്കുകയാണ്.
 

Share this story