തമിഴ്‌നാട്ടിൽ നിർത്തിയിട്ട തടി ലോറിയിൽ കാറിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു; രണ്ട് മലയാളി വിദ്യാർഥികൾക്ക് പരുക്ക്

acc

തമിഴ്‌നാട് തിരുപ്പോരൂരിൽ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട തടി ലോറിയിൽ ഇടിച്ചു കയറി വിദ്യാർഥിനി മരിച്ചു. രണ്ട് മലയാളി വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. നാലാം വർഷ വിദ്യാർഥിനിയും വെല്ലുർ സ്വദേശിനിയുമായ മിസ്ബ ഫാത്തിമയാണ്(21) മരിച്ചത്. 

മലയാളികളായ നവ്യ(21), മുഹമ്മദ് അലി(21) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 വിദ്യാർഥികൾ രണ്ട് കാറുകളിലായി മഹാബലിപുരത്ത് പോയി തിരിച്ചുവരുന്നതിനിടെ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. 

മിസ്ബ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ക്രോംപേട്ട് ബാലാജി മെഡിക്കൽ കോളേജ് വിദ്യാർഥികളാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
 

Tags

Share this story