വയനാട് മേപ്പാടിയിൽ മെഡിക്കൽ വിദ്യാർഥി റിസോർട്ടിൽ ഷോക്കേറ്റ് മരിച്ചു

suicide

വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ മെഡിക്കൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി ബാലാജിയാണ്(21) മരിച്ചത്

സ്വിമ്മിംഗ് പൂളിന് സമീപത്തെ ലൈറ്റ് തൂണിൽ നിന്നാണ് ബാലാജിക്ക് ഷോക്കേറ്റത്. ബാലാജി അടക്കമുള്ള വിദ്യാർഥി സംഘം ഇന്നലെയാണ് റിസോർട്ടിൽ താമസിക്കാനെത്തിയത്

കുന്നംപറ്റയിലെ റിസോർട്ടിലാണ് അപകടം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
 

Share this story