ട്രെയിനിൽ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി നീലേശ്വരത്ത് വെച്ച് ഇറങ്ങിയോടി

abuse train

ട്രെയിനിൽ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പ്രതി ഇറങ്ങിയോടി. വിദ്യാർഥിനിയുടെ പരാതിയിൽ കാസർകോട് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. 

ഇന്ന് പുലർച്ചെയാണ് സംഭവം. 50 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ശല്യം ചെയ്തത്. പ്രതി തലശ്ശേരിയിൽ നിന്നാണ് ട്രെയിൻ കയറിയതെന്നാണ് വിവരം.
 

Share this story