കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി: ഉടൻ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധിയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. 

കേന്ദ്ര നടപടിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. 75 കോടി രൂപ കുടിശ്ശിക ആയതോടെയാണ് മരുന്ന് വിതരണക്കാർ മരുന്നും സർജിക്കൽ ഉപകരണങ്ങളും നൽകുന്നത് നിർത്തിയത്. 

ഒരാഴ്ചയിലേറെയായി മെഡിക്കൽ കോളേജിൽ വലിയ പ്രതിസന്ധിയാണ് തുടരുന്നത്. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംകെ രാഘവൻ എംപി മെഡിക്കൽ കോളേജിൽ ഏകദിന ഉപവാസ സമരം നടത്തുകയാണ്


 

Share this story