പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: നിരവധി കാര്യങ്ങൾ ചർച്ച ചെയ്‌തെന്ന് മാർ റാഫേൽ തട്ടിൽ

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തികച്ചും സൗഹാർദപരമായിരുന്നു കൂടിക്കാഴ്ച്ചയെന്ന് മാർ റാഫേൽ തട്ടിൽ പ്രതികരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിൽ പള്ളികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്നായിരുന്നു മറുപടി.

പ്രധാനമന്ത്രിയുമായി നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. എല്ലാം ഇപ്പോൾ വെളിപ്പെടുത്താൻ പറ്റില്ല. കത്തോലിക്ക സഭയുടെ മെത്രാൻ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കാണാൻ വന്നത്. പലരുമുണ്ടായിട്ടും ഇന്ന് കാണാൻ ആദ്യം വിളിച്ചത് ഞങ്ങളെയാണ്. അത് പ്രധാനമന്ത്രിക്ക് ഈ സമൂഹത്തോടുള്ള താൽപര്യത്തിന്റെ അടയാളമായി കാണുന്നു. 

ഒരു സർക്കാർ തെരഞ്ഞെടുക്കപ്പെടുമ്പോൾ അവരുമായി സഹകരിക്കുക ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും റാഫേൽ തട്ടിൽ പറഞ്ഞു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിൽ ഔദ്യോഗികമായ തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this story