പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിജയകരം; എല്ലാ മതസ്ഥർക്കും സംരക്ഷണം ഉറപ്പുനൽകി: ആലഞ്ചേരി

alanchery

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എല്ലാ മതസ്ഥർക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്നും ആലഞ്ചേരി പറഞ്ഞു

കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. കേരളത്തിനായി പുതിയ പദ്ധതികൾ കൊണ്ടുവരുന്നതിനെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഭാരതത്തെ ഒന്നായാണ് കാണുന്നതെന്നും വികസനപരിപാടികളിൽ സഹകരിക്കാൻ കേരളവും തയ്യാറാകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായും പ്രധാനമന്ത്രി അറിയിച്ചെന്നും കർദിനാൾ പറഞ്ഞു.
 

Share this story