കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ രാസലായനി ഒഴിച്ച് വികൃതമാക്കി

payyambalam

കണ്ണൂർ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം. നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ കരിഓയിലും രാസലായനിയും ഒഴിച്ച് വികൃതമാക്കി. ഇകെ നായനാർ, ചടയൻ ഗോവിന്ദൻ, ഒ ഭരതൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് അതിക്രമം

ഗ്രാനൈറ്റിൽ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം രാസലായനി ഒഴിച്ച് വികൃതമാക്കി. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് സിപിഎം ആരോപിച്ചു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിൽ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി പറഞ്ഞു

ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
 

Share this story