മെസി എത്തുക കൊച്ചിയിലോ; അർജന്റീനയുടെ മത്സരം കലൂർ സ്‌റ്റേഡിയത്തിൽ നടത്താൻ ആലോചന
Sep 19, 2025, 15:22 IST

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്താൻ ആലോചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. നേരത്തെ തിരുവനന്തപുരത്ത് വെച്ച് മത്സരം നടക്കുമെന്നായിരന്നു റിപ്പോർട്ടുകൾ. കൊച്ചി പരിഗണിക്കുന്നതോടെ മെസി കലൂരിൽ പന്ത് തട്ടാനാണ് സാധ്യത കൂടുതൽ
കേരളത്തിലെത്തുമെന്ന് കഴിഞ്ഞ മാസമാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സമൂഹ മാധ്യമങ്ങൾ വഴി ഈ വർഷത്തെ സൗഹൃദ മത്സരങ്ങൾ നടക്കുന്ന വേദികൾ ഏതൊക്കെയെന്ന് എഎഫ്‌ഐ പുറത്തുവിടുകയായിരുന്നു.
ഇതിലാണ് നവംബറിൽ കേരളത്തിൽ കളിക്കുമെന്ന വിവരം അറിയിച്ചത്. കേരളത്തിന് പുറമെ അംഗോളയിലും അർജന്റീനക്ക് നവംബറിൽ മത്സരമുണ്ട്. അതേസമയം അർജന്റീനയുടെ എതിരാളികൾ ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.