തൊഴിലുറപ്പ് പദ്ധതി ഭേദഗതി: കോടിക്കണക്കിന് ആൾക്കാരുടെ ഉപജീവനത്തിന് നേരെയുള്ള യുദ്ധമെന്ന് മന്ത്രി എംബി രാജേഷ്

rajesh

ഇടതുപക്ഷത്തിന്റെ സമ്മർദത്തെ തുടർന്നാണ് യുപിഎ സർക്കാർ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി എംബി രാജേഷ്. ബിജെപി പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അതാണ് പാർലമെന്റിൽ കൊണ്ടുവരുന്നത്. കോടിക്കണക്കിന് ആൾക്കാരുടെ ഉപജീവനത്തിന് നേരെയുള്ള യുദ്ധമാണിത്. 

തൊഴിലുറപ്പ് പദ്ധതി, 40 ശതമാനം സംസ്ഥാനത്തിന്റെ തലയിൽ വച്ചു. 1600 കോടി രൂപയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിന് വരുന്നത്. വ്യവസ്ഥയും, തീരുമാനങ്ങളും കേന്ദ്രം എടുക്കും. പണം സംസ്ഥാനം നൽകണം. സംസ്ഥാന അവകാശങ്ങളിൽ മേലുള്ള കടന്ന് കയറ്റം നടന്നു. ഇപ്പോൾ തന്നെ 826.9 കോടി രൂപ കുടിശ്ശികയാണ്.

തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീകളാണ് കൂടുതൽ പണി എടുക്കുന്നത്. അതിനാൽ സ്ത്രീകൾക്കെതിരായ അക്രമം കൂടിയാണ് ഇത്. കാർഷിക സീസണിൽ പ്രവർത്തി നടത്തരുത് എന്നാണ് മറ്റൊരു നിർദേശം. ഫലത്തിൽ തൊഴിൽ നൽകരുത് എന്നതാണ്.

100 പ്രവർത്തി ദിനം 125 ആകുമെന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമേ ഇത് ലഭിക്കൂ. ഫലത്തിൽ തൊഴിലുറപ്പ് പദ്ധതിയ്ക്ക് അന്ത്യം കുറിയ്ക്കുന്ന ബില്ലാണ്. 25 ലക്ഷം തൊഴിലാളികൾ കേരളത്തിൽ പദ്ധതിയിൽ തൊഴിൽ എടുക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്നും മന്ത്രി വ്യക്തമാക്കി.

Tags

Share this story