ഇടുക്കിയിൽ മധ്യവയസ്‌കനെ സഹദോരന്റെ മക്കൾ വെട്ടിക്കൊന്നു; പ്രതികൾക്കായി വ്യാപക തെരച്ചിൽ

murukeshan

ഇടുക്കി പൊന്നാംകാണിക്ക് സമീപം ഭോജൻ കമ്പനിയിൽ മധ്യവയസ്‌കൻ വെട്ടേറ്റ് കൊല്ലപ്പെട്ടു. തമിഴ്‌നാട് കോമ്പൈ സ്വദേശിയും ഭോജൻകമ്പനിയിലെ താമസക്കാരനുമായ മുരുകേശനാണ്(55) കൊല്ലപ്പെട്ടത്. മുരുകേശന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മുരുകേശന്റെ സഹോദരന്റെ മക്കളായ ഭുവനേശ്വർ, വിഘ്‌നേശ്വർ എന്നിവരാണ് കൊല നടത്തിയതെന്നാണ് സംശയം. മുരുകേശന്റെ വീടിന് സമീപത്ത് തന്നെയാണ് ഇവരും താമസിക്കുന്നത്. ഇരു കൂട്ടരും തമ്മിൽ സാമ്പത്തിക തർക്കം നിലവിലുണ്ടായിരുന്നു

ഇതേ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിന് ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
 

Tags

Share this story