തിരൂരിൽ മോട്ടോർ നന്നാക്കാനായി കിണറ്റിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

suicide

മലപ്പുറം തിരൂരിൽ മോട്ടോർ നന്നാക്കാനായി കിണറ്റിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. തിരൂർ കോലൂപ്പാലത്താണ് സംഭവം

വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി അലീഖാണ്(35) മരിച്ചത്. കിണറിലെ മോട്ടോർ നന്നാക്കാനായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്

അലീഖ് കിണറ്റിൽ കുടുങ്ങിയതോടെ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് അലീഖിനെ കിണറ്റിൽ നിന്നും പുറത്തെടുത്തത്.
 

Share this story