സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി; ക്ഷീര കർഷകർക്ക് പ്രയോജനപ്പെടും

chinchu

സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലാകും വർധനവ്. മിൽമക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്

ഇതിനായുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. തോമസ് കെ തോമസ് എംഎൽഎയുടെ സബ് മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം

അതേസമയം നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിൻമേൽ ചർച്ച നടക്കും. വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യും.
 

Tags

Share this story