മില്ലി മോഹൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായേക്കും; കെ കെ നവാസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

milli

യുഡിഎഫ് അധികാരത്തിലെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോടഞ്ചേരി ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിൽ പ്രസിഡന്റായേക്കും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ കെ നവാസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എത്തും. ചരിത്രത്തിൽ ആദ്യമാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ വരുന്നത്

മുന്നണി ധാരണപ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് മാറ്റിവെച്ചിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് വിവരം. മൂന്ന് പതിറ്റാണ്ട് ജില്ലാ പഞ്ചായത്തിൽ അധികാരത്തിൽ തുടർന്ന ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ലഭിച്ചത്. 

കോടഞ്ചേരി ഡിവിഷനിൽ നിന്ന് 6822 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മില്ലി മോഹൻ തെരഞ്ഞെടുക്കപ്പെട്ടത്. നാദാപുരത്ത് നിന്ന് 16,615 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മില്ലി മോഹൻ തെരഞ്ഞെടുക്കപ്പെട്ടത്.
 

Tags

Share this story