മിൽമ പാലിന്‍റെ വില വർധന പിൻവലിച്ചു
Apr 19, 2023, 20:06 IST

തിരുവനന്തപുരം: മിൽമ പാലിന്‍റെ വില വർധന പിൻവലിച്ചു. കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ചിന് ഉയർത്തിയ 2 രൂപയാണ് പിൻവലിച്ചത്. അതേസമയം, മിൽമ സ്മാർട്ടിന്‍റെ വില വർധനയിൽ മാറ്റമുണ്ടാവില്ല. ഇന്നു മുതലായിരുന്നു ഉയർത്തിയ വില പ്രാബല്യത്തിൽ വന്നത്.
വില വർധനവ് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് ക്ഷീര വികസന വകുപ്പു മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും വർധനവിന്‍റെ 83 ശതമാനം ക്ഷീരകർഷകർക്ക് നൽകുമെന്നുമായിരുന്നു മിൽമയുടെ വിശദീകരണം.