മിൽമ പാൽ വില നാളെ മുതൽ വർധിക്കും; സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി
Apr 18, 2023, 13:21 IST

പാൽവില കൂട്ടി മിൽമ. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. 29 രൂപയുടെ മിൽമ റിച്ചിന് രണ്ട് രൂപ കൂടും. ഇതോടെ മിൽമാ റിച്ചിന്റെ പുതിയ വില 30 രൂപയാകും. മിൽമ സ്മാർട്ട് 24 രൂപയായിരുന്നത് ഇനി മുതൽ 25 രൂപയാകും.
നാളെ മുതൽ മിൽമാ പാലിന്റെ പുതുക്കിയ വില പ്രാബല്യത്തിൽ വരും. വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമ നൽകുന്ന വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ലെന്നും മിൽമ പറഞ്ഞു.
പാൽ വില വർധന അറിഞ്ഞില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി മാധ്യമങ്ങളോട് പറഞ്ഞു. പാൽ വില വർധന സർക്കാർ അറിഞ്ഞില്ലെന്നും, വില വർധന പരിശോധിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.