പൂപ്പാറയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരിച്ചവരുടെ എണ്ണം നാലായി

pooppara

ഇടുക്കി പൂപ്പാറയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തിരുനെൽവേലി സ്വദേശി സുധയാണ്(20) ഇന്ന് മരിച്ചത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ, വള്ളിയമ്മ, സുശീന്ദ്രൻ എന്ന കുട്ടി എന്നിവർ ഇന്നലെ മരിച്ചിരുന്നു

മൂന്നാറിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. കൊടുംവളവിൽ വെച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇതുവഴി കടന്നുവന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 17ലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
 

Share this story