കളമശ്ശേരിയിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു

shameer
കളമശ്ശേരി പത്തടിപാലത്ത് ഓട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ആലുവ മാറമ്പിള്ളി സ്വദേശി ഷമീറാണ്(43) മരിച്ചത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

Share this story