അരിക്കൊമ്പന്റെ പുനരധിവാസം നടപ്പാക്കാൻ ഏറെ പ്രയാസമുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

saseendran

അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പാക്കാൻ ഏറെ പ്രയാസമുണ്ടെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പറമ്പിക്കുളത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിൽ ജനങ്ങളെ പ്രകോപിപ്പിച്ച് നടപടിയുമായി മുന്നോട്ടു പോകുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നെന്മാറ എംഎൽഎ കെ ബാബു കോടതിയെ സമീപിച്ചിരിക്കുകയാണ്. മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കോടതി നിർദേശിച്ചിരിക്കുകയാണ്

പ്രാഥമിക അന്വേഷണത്തിൽ എല്ലായിടത്തും ജനകീയ പ്രതിഷേധമുണ്ടാകും എന്നാണ് വ്യക്തമാകുന്നത്. സുരക്ഷിതമായ ജനവാസ മേഖല അല്ലാത്ത സ്ഥലം ഇല്ലെന്ന് വനംവകുപ്പ് കണ്ടെത്തി. സങ്കീർണതകൾ കോടതിയിൽ ധരിപ്പിക്കുകയും സമയം നീട്ടി നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. ഇന്ന് തന്നെ ഓൺലൈനായി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിക്കും. അല്ലെങ്കിൽ തിങ്കളാഴ്ച ഹർജി നൽകുമെന്നും മന്ത്രി അറിയിച്ചു.
 

Share this story