അരിക്കൊമ്പനുമായി ബന്ധപ്പെട്ട വാർത്തകളിൽ ആശങ്ക വേണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

saseendran

അരിക്കൊമ്പനുമായി ബന്ധപ്പെട്ട വാർത്തകളിൽ ആശങ്ക വേണ്ടെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നില്ലെന്ന വാർത്ത തെറ്റാണ്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

അരിക്കൊമ്പൻ കാട്ടാന തിരികെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നതായി റേഡിയോ കോളറിൽ നിന്ന് ലഭിക്കുന്ന സൂചന. നിലവിൽ തമിഴ്നാട് വനമേഖലയിലെ മേഘമലയിലാണ് ഇപ്പോൾ അരികൊമ്പനുള്ളത്. അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് മേഘമല.

Share this story