കെഎസ്ആർടിസിയിൽ വി ആർ എസ് നടപ്പാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

antony

കെഎസ്ആർടിസിയിൽ നിർബന്ധിത വി ആർ എസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ാെരു ചർച്ചയും ഇതുവരെ ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോർട്ട് നൽകാറുണ്ട്. ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശമാണോ പുറത്തുവന്നതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു

ജീവനക്കാരിൽ 50 വയസ്സ് കഴിഞ്ഞവരിൽ 7200 പേരുടെ പട്ടിക തയ്യാറാക്കിയെന്നും ഇവർക്ക് വി ആർ എസ് നൽകുമെന്നുമായിരുന്നു പുറത്തുവന്ന വാർത്ത. അതേസമയം നിർബന്ധിത വി ആർ എസ് ഇടത് നയത്തിന് വിരുദ്ധമാണെന്ന് കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം ജി രാഹുൽ ആരോപിച്ചു. വി ആർ എസിനെ ശക്തമായി എതിർക്കുമെന്നും എന്നാൽ ജീവനക്കാർ സ്വമേധയാ വി ആർ എസ് എടുക്കുന്നതിനെ എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Share this story