യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; ഇന്ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

Deepadas Munshi

തിരുവനന്തപുരം: 10 വർഷത്തിനു ശേഷം ഭരണത്തിൽ തിരിച്ചെത്തിയെങ്കിലും യുഡിഎഫിൽ മന്ത്രി തർക്കം രൂക്ഷമായി തുടരുകയാണ്. ഇക്കാര‍്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഐഎസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് അവർ വ‍്യക്തമാക്കി. തിങ്കളാഴ്ചയാണ് പൂർണ മന്ത്രിസഭയുടെ സത‍്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. നിയുക്ത മുഖ‍്യമന്ത്രി വി.ഡി. സതീശൻ ധനകാര‍്യ വകുപ്പും രമേശ് ചെന്നിത്തലയ് ആഭ‍്യന്തര വകുപ്പും നൽകാൻ ധാരണയായെന്നാണ് വിവരം.

Tags

Share this story