വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്‌നത്തിലേക്ക് പോകുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

krishnankutty

വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്‌നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് പവർ കട്ടിന് കാരണം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. 

കൂടുതൽ ഡാമുകൾ നിർമിക്കാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാനാകില്ല. ജലവൈദ്യുതി പദ്ധതികളോടുള്ള ആളുകളുടെ മനോഭാവം മാറണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തണമെന്ന് കെ എസ് ഇ ബി നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ എത്തിയ സാഹചര്യത്തിലാണ് കെ എസ് ഇ ബി ആവശ്യം വീണ്ടുമുന്നയിച്ചത്. ഇന്നലെ മാത്രം 11.31 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഓവർ ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700ലധികം ട്രാൻസ്‌ഫോർമറുകൾക്ക് തകരാർ സംഭവിച്ചെന്നും കെ എസ് ഇ ബി പറയുന്നു.
 

Share this story