രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് മന്ത്രി കെ കൃഷ്ണൻകുട്ടി; വീണ്ടും വിവാദം

rahul krishnankutty

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം വേദി പങ്കിട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട് ജില്ലാ പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. ശാന്തകുമാരി എംഎൽഎയും ഇവർക്കൊപ്പം വേദിയിലുണ്ടായിരുന്നു. ലൈംഗിക ആരോപണം ഉയർന്നതിന് ശേഷം ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു മന്ത്രിക്കൊപ്പം വേദി പങ്കിടുന്നത്

കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് നഗരസഭ അധ്യക്ഷയും ബിജെപി നേതാവുമായ പ്രമീള ശശിധരൻ വേദി പങ്കിട്ടത് വലിയ വിവാദമായിരുന്നു. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് രാഹുലിനൊപ്പം പ്രമീള പങ്കെടുത്തത്

രാഹുലിനെ പൊതുപരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്ന് നേരത്തെ ബിജെപി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് വിരുദ്ധമായി പാർട്ടി ഭരിക്കുന്ന നഗരസഭയുടെ ചെയർപേഴ്‌സൺ തന്നെ രാഹുലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തത് ബിജെപിക്ക് വലിയ ക്ഷീണം വരുത്തിയിരുന്നു. 

Tags

Share this story