വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
Wed, 19 Apr 2023

വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഉയർന്ന വില നൽകിയാണ് ഇന്നലെ വൈദ്യുതി വാങ്ങിയത്. പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി. വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനമാണ് കേരളം. ഉപയോഗം ക്രമാതീതമായി ഉയർന്നാൽ നിയന്ത്രണങ്ങളെ കുറിച്ച് ചിന്തിക്കേണ്ടി വരും. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു
സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗമാണ് ഏതാനും ദിവസങ്ങളിലായി ഉള്ളത്. വേനൽ ചൂട് ശക്തമായതോടെ പ്രതിദിന ഉപഭോഗം പത്ത് കോടി യൂണിറ്റ് പിന്നിട്ടിരുന്നു. രണ്ട് ദിവസങ്ങളിലാണ് വൈദ്യുതി പ്രതിദിന ഉപഭോഗം പത്ത് കോടി യൂണിറ്റ് കടന്നത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.