കൊച്ചിയിലേത് ഡൽഹിയേക്കാൾ മെച്ചപ്പെട്ട വായുവാണെന്ന് മന്ത്രി എം ബി രാജേഷ്
Mon, 13 Mar 2023

കൊച്ചിയിലേത് ഡൽഹിയെക്കാൾ മെച്ചപ്പെട്ട വായുവാണെന്ന് മന്ത്രി എംബി രാജേഷ്. വസ്തുതകൾ പറയുമ്പോൾ പ്രതിപക്ഷം അസ്വസ്ഥരാകരുത്. സത്യത്തിൽ നല്ല വായു ശ്വസിക്കണമെങ്കിൽ കേരളത്തിൽ വരേണ്ട സ്ഥിതിയാണെന്നും രാജേഷ് നിയമസഭയിൽ പറഞ്ഞു. ഡൽഹിയിൽ കേരളത്തിലേക്കാൾ മോശം വായുമാണ്. എന്നിട്ട് ഡൽഹിയിൽ നിന്ന് ചില നേതാക്കളും മന്ത്രിമാരും ഇവിടെ വന്നിട്ട് ഐ കാന്റ് ബ്രീത്ത് എന്ന് പറയുകയാണെന്നും രാജേഷ് പരിഹസിച്ചു.
തീപിടിത്തമില്ലാത്ത ഡൽഹിയിലെ എയർ ക്വാളിറ്റി 238 ആണ്. ഇന്ന് രാവിലെ 9.38ന് 138 ആണ് കൊച്ചിയിലെ പിപിഎം. ഇന്ന് ഡൽഹിയിലെ അതേ സമയത്ത് 223 ആണ്. അപ്പോഴാണ് ചിലർ ഡൽഹിയിൽ നിന്ന് വന്ന് എനിക്ക് ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്. സത്യത്തിൽ ശ്വസിക്കണമെങ്കിൽ ഇവിടെ വരണമെന്നതാണ് സ്ഥിതിയെന്നും എം ബി രാജേഷ് പറഞ്ഞു.