റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിൽ;വിമര്‍ശനം

Rebablic

കോഴിക്കോട് : റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമര്‍ശനം. പൊലീസ് വാഹനത്തിലാണു സാധാരണ നിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കേണ്ടത്. എന്നാൽ മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.

അതേസമയം പൊലീസിന്റെ പക്കല്‍ വാഹനം ഇല്ലായിരുന്നെന്ന വിശദീകരണവുമായി സിറ്റി പൊലീസ് കമ്മിഷണര്‍ രംഗത്തെത്തി. മാവൂര്‍ സ്വദേശി വിപിന്‍ ദാസന്റെ ഉടമസ്ഥതയിലുള്ളതാണു വാഹനം. പൊലീസ് നേരത്തെതന്നെ വാഹനം ആവശ്യപ്പെട്ടതായി വാഹന ഉടമ പറഞ്ഞു.

Share this story