ലോകത്തിന് മാതൃകയാകുന്ന ഒട്ടേറെ കാര്യങ്ങൾ കേരളം ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

riyas

റവന്യു വരുമാനത്തിന്റെ 99 ശതമാനവും പിരിച്ചെടുക്കാൻ സാധിച്ച ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച എന്റെ കേരളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ലോകത്തിന് മാതൃകയാകുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

മറ്റ് സംസ്ഥാനങ്ങളിൽ സാധാരണക്കാരുടെ കുട്ടികൾ പഠിക്കാൻ സാധ്യതയില്ലാതാകുന്ന സാഹചര്യത്തിൽ അത്തരക്കാർക്ക് താങ്ങാവുന്ന തരത്തിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മാറുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്. സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകവും യൂണിഫോമുകളും സൗജന്യമായി എത്തിക്കുന്നതുമായ ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണെന്ന് മന്ത്രി പറഞ്ഞു
 

Share this story