മന്ത്രി മുഹമ്മദ് റിയാസിന് പോപുലർ ഫ്രണ്ട് ബന്ധം; സിപിഎം മുസ്ലീംവത്കരിക്കപ്പെട്ടു: കെ സുരേന്ദ്രൻ

surendran

മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. റിയാസിന് പോപുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. മുസ്ലീം ലീഗ് സമുദായത്തിലെ സമ്പന്നരുടെ പാർട്ടിയാണ്. പാവപ്പെട്ടവരുടെ കാര്യം പറയാൻ ലീഗ് തയ്യാറാകുന്നില്ല. അത് കൊണ്ടാണ് റിയാസിനെ മന്ത്രിയാക്കിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. 

വിചാരധാര വാങ്ങി സിപിഎം എല്ലാ ക്രിസ്ത്യൻ വീടുകളിലും വിതരണം ചെയ്യട്ടെയെന്നും വിവാദങ്ങളോട് സുരേന്ദ്രൻ പ്രതികരിച്ചു. അവസരം മുതലെടുത്ത് മുസ്ലീംങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ്. സിപിഎം കൂടുതൽ മുസ്ലീംവത്കരിക്കപ്പെടുകയാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
 

Share this story