ബിജു കുര്യൻ ഇസ്രായേലിൽ വെച്ച് മുങ്ങിയത് ആസൂത്രിതമായെന്ന് മന്ത്രി പി പ്രസാദ്

biju

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് സന്ദർശനത്തിന് പോയ കർഷകരുടെ സംഘത്തിൽ നിന്ന് ഒരാൾ മുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി പ്രസാദ്. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനക്ക് ശേഷമാണ് കർഷകരെ തെരഞ്ഞെടുത്തതെന്നും പി പ്രസാദ് പറഞ്ഞു

കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് ഇസ്രായേലിൽ വെച്ച് മുങ്ങിയത്. വളരെ ആസൂത്രിതമായാണ് ബിജു കുര്യൻ മുങ്ങിയതെന്നാണ് മനസ്സിലാകുന്നത്. സംഭവത്തിൽ ഇസ്രായേലിലുള്ള ബി അശോക് കുമാർ ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ പരാതി നൽകിയിട്ടുണ്ട്. ഇവർ നാളെ കേരളത്തിൽ തിരിച്ചെത്തും. ഇതിന് ശേഷം സ്വീകരിക്കേണ്ട നിയമനടപടികൾ ആലോചിക്കുമെന്നും പി പ്രസാദ് പറഞ്ഞു

ഇസ്രായേലിലുള്ള സുഹൃത്തുക്കൾക്കൊപ്പം ബിജു കുര്യനുണ്ടാകുമെന്നാണ് സംശയിക്കുന്നത്. ഇയാളുടെ കുടുംബത്തിൽ നിന്നും കൃത്യമായ വിവരം ലഭിക്കുന്നില്ല. വിദേശയാത്രക്കായുള്ള ശ്രമം ബിജു നേരത്തെയും നടത്തിയിട്ടുണ്ടെന്ന് കൃഷി വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
 

Share this story