കൊടുംചൂടിൽ സംസ്ഥാനത്ത് 257 കോടിയുടെ കൃഷിനാശമുണ്ടായതായി മന്ത്രി പി പ്രസാദ്; കേന്ദ്ര സഹായം തേടും

സംസ്ഥാനത്ത് തുടരുന്ന കൊടും ചൂടിലും ഉഷ്ണതരംഗത്തിലും 257 കോടിയുടെ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി പി പ്രസാദ്. 60,000 കർഷകർക്ക് കൃഷിനാശം സംഭവിച്ചതായും മന്ത്രി പറഞ്ഞു. വേനൽ മഴ വേണ്ട രീതിയിൽ ലഭ്യമാകാത്തതും കീടബാധ കൂടിയതും വിളവ് കുറയാൻ കാരണമായി

വെള്ളത്തിന്റെ ലഭ്യതക്കുറവ് നെല്ല് ഉത്പാദനത്തെ ബാധിച്ചു. അടിയന്തര സാഹചര്യം മറികടക്കാൻ കേന്ദ്ര സഹായം തേടുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. നടപടി ആരംഭിക്കുന്നതിന്റെ ഭാഗമായി റിപ്പോർട്ട് തയ്യാറാക്കും. 

ഉദ്യോഗസ്ഥസംഘത്തെ ഡൽഹിയിലേക്ക് അയച്ച് സംസ്ഥാനത്തിലെ സ്ഥിതിഗതികൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തും. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും മന്ത്രി പങ്കുവെച്ചു.
 

Share this story