ബ്രഹ്മപുരത്തെ തീ ഇന്ന് തന്നെ അണയ്ക്കുമെന്ന് മന്ത്രി പി രാജീവ്; ഇനി ആവർത്തിച്ചാൽ നടപടി

rajeev

ബ്രഹ്മപുരത്തെ തീ ഇന്നുതന്നെ അണയ്ക്കുമെന്ന് മന്ത്രി പി രാജീവ്. തീ പൂർണമായി അണയ്ക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കും. ഹരിത കർമസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കുന്നത് കർശനമാക്കും. 

ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല. നേരത്തെയും ബ്രഹ്മപുരത്ത് തീ പിടുത്തം ഉണ്ടായിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു. ആവശ്യമായ തയ്യാറെടുപ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനുവേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share this story