കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മന്ത്രി ആർ ബിന്ദു

bindu

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കമ്മീഷൻ റിപ്പോർട്ടുകൾ ശരിയാണെന്ന് കരുതുന്നു. സർക്കാർ ആരോടും ഒഴിഞ്ഞു പോകാൻ നിർദേശിച്ചിട്ടില്ലെന്നും ചെയർമാൻ സ്ഥാനത്ത് നിന്നുള്ള അടൂർ ഗോപാലകൃഷ്ണന്റെ രാജിയെ കുറിച്ച് മന്ത്രി പ്രതികരിച്ചു

അടൂരിന്റേത് പ്രതിഷേധ രാജിയാണെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല. അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വെച്ചത്. കമ്മീഷൻ അംഗങ്ങൾ കേരളത്തിൽ വളരെ സ്വീകാര്യതയുള്ള ഭരണ വിദ്യാഭ്യാസ മേഖലകളിൽ അനുഭവ സമ്പത്തുള്ള വ്യക്തികളാണ്. അവരൊരിക്കലും അടൂരിനെയും ശങ്കർ മോഹനെയും മനപ്പൂർവം ദ്രോഹിക്കണമെന്ന മനോഭാവമുള്ളവരല്ലെന്നും മന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി അടക്കമുള്ളവരുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലപാട് ശരിയല്ല. വിദ്യാർഥികളുടെ സമരം തുടങ്ങിയ അന്നുമുതൽ സർക്കാർ ഇടപെട്ടത് വസ്തുനിഷ്ഠാപരമായിട്ടാണെന്നും മന്ത്രി പറഞ്ഞു.
 

Share this story