ആർഎൽവി രാമകൃഷ്ണനെ പോലുള്ളവർക്ക് സർക്കാർ എന്നും പിന്തുണ നൽകിയിട്ടുണ്ടെന്ന് മന്ത്രി രാധാകൃഷ്ണൻ

radhakrishnan

ആർഎൽവി രാമകൃഷ്ണനെ പോലുള്ളവർക്ക് സർക്കാർ എന്നും പിന്തുണ നൽകിയിട്ടുണ്ടെന്ന് മന്ത്രിയും ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ രാധാകൃഷ്ണൻ. എന്നും ഇവർക്ക് സർക്കാർ വേദികൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നതുപോലെ കൊക്ക് കുളിച്ചാൽ കാക്കയുമാകില്ലെന്നും മന്ത്രി പറഞ്ഞു. ആർ എൽ വി രാമകൃഷ്ണന് നേർക്ക് സത്യഭാമ എന്ന നർത്തകി നടത്തിയ വർണ, ജാതി അധിക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം

കാക്കയെ പോലെ കറുത്തവർക്ക് മോഹിനിയാട്ടം കളിക്കാനാകില്ലെന്നും ഇയാളെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ അധിക്ഷേപം. നേരത്തെ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ കേസെടുത്തിരുന്നു
 

Share this story