ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
Feb 6, 2023, 10:29 IST

ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം കൂട്ടാതെ മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു
ലിറ്ററിന് ഒരു പൈസയാണ് വെള്ളക്കരമായി കൂട്ടിയത്. ബജറ്റ് അവതരണ ദിവസം തന്നെയാണ് അതിലുൾപ്പെടുത്താതെ വെള്ളക്കരം വർധിപ്പിച്ചത്. വെള്ളക്കരം വർധിപ്പിക്കുന്നത് മന്ത്രിസഭയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിലായി ശരാശരി 250 മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും.