മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കില്ല

saji

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കായംകുളം എംഎസ്എം കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം. 

എതിർദിശയിൽ നിന്ന് വന്ന കാർ സജി ചെറിയാന്റെ കാറിൽ ഇടിക്കുകയായിരുന്നു. കാർ കൂട്ടിയിടിച്ചതിന് പിന്നാലെ നിയന്ത്രണം നഷ്ടമായി ടിപ്പറിലും ചെന്നിടിച്ചു. 

മന്ത്രിക്കും ഒപ്പമുണ്ടായിരുന്നവർക്കും പരുക്കില്ല. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു സജി ചെറിയാൻ


 

Share this story