അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ശശീന്ദ്രൻ

saseendran

ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണമെന്നുള്ള ഹൈക്കോടതി ഉത്തരവ് ചിന്നക്കനാലിലെ കർഷക സമൂഹത്തിന് ആശ്വാസമുണ്ടാക്കുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സ്റ്റേ നീക്കിയതിൽ ആശ്വാസമുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും. സുരക്ഷ ഉറപ്പാക്കി ആവശ്യമായ നടപടികൾ വേഗത്തിലാക്കും വനം വകുപ്പ് ആവശ്യമായ നടപടികളെടുക്കും. വനംവകുപ്പ് നേരത്തെ തയ്യാറാക്കിയ റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം പറമ്പിക്കുളം വനമേഖലയിലേക്ക് വിടാനാണ് ഹൈക്കോടതി നിർദേശം. അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് നടപടി. മദപ്പാടിലായ അരിക്കൊമ്പനെ വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോൾ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലും സർക്കാർ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
 

Share this story