അരിക്കൊമ്പൻ പൂർണ ആരോഗ്യവാനെന്ന് മന്ത്രി ശശീന്ദ്രൻ; പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ല

saseendran

അരിക്കൊമ്പൻ പൂർണ ആരോഗ്യവാനെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. മൂന്നാർ ഡി എഫ് ഒയോട് നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

അരിക്കൊമ്പൻ ഇപ്പോൾ പെരിയാർ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ആനയുള്ളത്. പെരിയാർ ടൈഗർ റിസർവിന് മുന്നിൽ പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ല. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചർച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു

പുലർച്ചെ നാലരയോടെയാണ് പെരിയാർ ടൈഗർ റിസർവിൽ ആനയെ തുറന്നുവിട്ടത്. തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് ആന കയറിപ്പോയതെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും ഇത് വ്യക്തമായതായും അധികൃതർ അറിയിച്ചു.
 

Share this story