മന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി; നിരീക്ഷണത്തിൽ തുടരും

മന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി; നിരീക്ഷണത്തിൽ തുടരും

കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ധനമന്ത്രി ടി.എം തോമസ് ഐസക് കൊവിഡ് മുക്തനായി. മന്ത്രി ഒരാഴ്‌ച കൂടി നിരീക്ഷണത്തില്‍ തുടരും. ഓഗസ്റ്റ് ഏഴിനാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടക്കം ആറ് മന്ത്രിമാര്‍ നിരീക്ഷണത്തിലായിരുന്നു.  മന്ത്രി ഇ.പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Share this story