മന്ത്രി വി അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു; ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും

abdurahman

മന്ത്രി വി അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയിൽ നിന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. നേരത്തെ കെപിസിസി നിർവാഹക സമിതി അംഗവും തിരൂർ നഗരസഭാ വൈസ് ചെയർമാനുമായിരുന്നു. പാർട്ടി മാറി ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചത്

അബ്ദുറഹ്മാനെ തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. നേരത്തെ കോൺഗ്രസ് വിട്ട് എൽഡിഎഫിൽ എത്തിയ ടികെ ഹംസയും കെപി അനിൽകുമാറുമൊക്കെ സിപിഎം അംഗത്വം സ്വീകരിച്ചിരുന്നു. അതേസമയം കെടി ജലീൽ, പിവി അൻവർ എന്നിവർ ഇതുവരെ സിപിഎം അംഗത്വം സ്വീകരിച്ചിട്ടില്ല
 

Share this story