സംസ്ഥാനത്തെ സ്‌കൂളുകൾക്ക് 36,666 ലാപ് ടോപ്പുകൾ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

sivankutty

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് 36,666 ലാപ്ടോപ്പുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൈറ്റ് വഴിയാണ് ലാപ്ടോപ്പുകൾ നൽകുന്നത്. സർക്കാർ എയിഡഡ് സ്‌കൂളുകളിൽ 2023 ജനുവരി-മാർച്ച് മാസങ്ങളിലായി 36366 ലാപ്‌ടോപ്പുകൾ കൈറ്റ് വഴി ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്നത്. 

ഹൈടക് സ്‌കൂൾ സ്‌കീമിൽ ലാബുകൾക്കായി 16500 പുതിയ ലാപ്‌ടോപ്പുകൾ നൽകും. വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 ലാപ്‌ടോപ്പുകൾ നൽകും. വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 ലാപ്‌ടോപ്പുകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂളുകൾക്ക് ഹൈടെക് ലാബുകൾക്കായി ലാപ്‌ടോപ്പുകൾ അനുവദിക്കുന്നത് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണെന്നും മന്ത്രി പറഞ്ഞു. ഇത് പാലിക്കുന്നുണ്ടോ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും. 

Share this story